സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ കസ്റ്റഡിയിലെടുത്തു

0
27

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമിയുമായി സാമ്യമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന ആൾ നടൻ്റെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടതിന് സമാനമായ ഒരു ബാഗ് കൈവശം വെച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ വച്ച് സെയ്ഫ് അലിഖാന് കുത്തേറ്റത്.