സ്പീക്കർ തെരഞ്ഞെടുപ്പിൽ അൽ ഹുമൈദിക്ക് പിന്തുണ ഉറപ്പിച്ച് 36 എംപിമാർ

0
8

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻ്റ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബദർ അൽ ഹുമൈദിക്ക് പിന്തുണ ഉറപ്പിച്ച് 36 എംപിമാർ. എംപി മര്‍സൂഖ് അല്‍ ഖലീഫയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് 36 എംപിമാരും തീരുമാനം ആവർത്തിച്ചത്. നേരത്തെ എംപി ഡോ. അബ്ദുല്‍കരീം അല്‍ കന്ദാരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലടക്കം എംപിമാർ ഇതേ നിലപാടെടുത്തിരുന്നു.
എംപിമാരില്‍ 90 ശതമാനവും അല്‍ ഹുമൈദിയെയാണ് പിന്തുണക്കുന്നതെന്നും കുവൈറ്റ് ചരിത്രത്തില്‍ തന്നെ ഇത് അസാധാരണമാണെന്നും അല്‍ ഖലീഫ പറഞ്ഞു. ഒന്നിലധികം പേര്‍ മത്സരരംഗത്തുള്ളതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെയും പിന്തുണക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസന്‍ ജവഹര്‍, എസ അല്‍ കന്ദാരി, അഹ്മദ് അല്‍ ഷുഹൗമി, മുബാറക് അല്‍ ഹജ്രഫ് എന്നിവരാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.