സൗദിയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

saudi-obit-

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലറ സ്വദേശി നസീബി(27)നെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഉറക്കത്തിൽ മരിച്ചതെന്നാണ് സൂചന. ഖമീസ് മുശൈത്തിലെ താമസസ്ഥലത്ത് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്ത് ചെന്നു നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.