റിയാദ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുൽ മസാരീഹിലായിരുന്നു അപകടം. ഇവിടെ കോഫി ഷോപ്പിൽ ജീവനക്കാരനായ നസീർ, റോഡിന് എതിര്‍വശത്തുള്ള ഷോപ്പിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവെ സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. അഹദുൽ മസാരീഹ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കും.