സൗദിയിൽ വാഹനാപകടം: നാലു വയസുകാരന്‍ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

0
7

റിയാദ്: സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലുവയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഇയാളുടെ സുഹൃത്തും അയൽവാസിയുമായ അമീനിന്റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്.

ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.പരിക്കേറ്റ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചയോടെ റിയാദ്-ജിദ്ദ ഹൈവേയിലാണ് അപകടം ഉണ്ടായത്. ഉംറയ്ക്കു പോയി തിരികെ മടങ്ങുകയായിരുന്നു സംഘം. മരിച്ചവരുടെ മൃതദേഹങ്ങൾ അൽ ഖസ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.