സൗദിയുടെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച

തബൂക്ക്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ വടക്കു പടിഞ്ഞാറൻ മേഖലകളിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത്. തബൂക്ക് പട്ടണവും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും മഞ്ഞു പെയ്യുന്നത്.

തബൂക്കിലെ അല്‍ ഔസ് മലനിരകളിൽ വ്യാഴാഴ്ച രാത്രിയോടെ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചു. മൈനസ് മൂന്ന് ഡിഗ്രിവരെ രേഖപ്പെടുത്തിയ ഇവിടെ പ്രദേശം മുഴുവൻ മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.