റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു. അറാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. എല്ലാവരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസിന് നേരെ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു.കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്. എ.സി.ഐ.സി സർവിസ് കമ്പനിയിൽ മൂന്ന് വർഷമായി എൻജിനീയറാണ്.
Home Middle East Soudi Arabia സൗദി അറേബ്യയിൽ തൊഴിലാളികൾ സഞ്ചരിച്ച മിനി ബസും ട്രയിലറും കൂട്ടിയിടിച്ച് മലയാളി അടക്കം 15 മരണം