സൗദി വിമാന സർവീസുകൾ ഒരാഴ്ച കൂടി നിർത്തിവയ്ക്കും, സ്വദേശികൾ അല്ലാത്ത യാത്രക്കാർക്ക് പുറത്ത് പോകാം

റിയാദ്: വിമാന സർവീസുകൾ ഒരാഴ്ച കൂടി നിർത്തിവയ്ക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഞായറാഴ്ച സൗദി അറേബ്യ തങ്ങളുടെ കര, വായു, കടൽ തുറമുഖങ്ങളെല്ലാം ഒരാഴ്ചത്തേക്ക് അടച്ചിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ജനിതക മാറ്റം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്.എന്നിരുന്നാലും, കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾക്ക് അനുസൃതമായി സൗദി സ്വദേശികൾ അല്ലാത്ത യാത്രക്കാരെ സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ രാജ്യത്തിന്റെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) നിർദേശം നൽകി.