സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പിന്റെ ആവണി 2019

സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈദ് ഓണാഘോഷം ആവണി 2019 സെപ്റ്റംബർ 20 ആം തിയ്യതി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് അതി ഗംഭീരമായി
ആഘോഷിച്ചു
ഗ്രൂപ്പ് പ്രസിഡന്റ് ശ്രീ ബിജു ഭവൻസ് ന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ഇന്ത്യൻ എംബസി പ്രവാസി  ക്ഷേമകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ നാരായണൻ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ച് കുവൈറ്റ് പ്രവാസികൾക്ക് അദ്ദേഹത്തെ കൊണ്ട് കഴിയുന്ന  എല്ലാവിധ
സഹായങ്ങളും വാഗ്ദാനം ചെയ്ത് സംസാരിച്ചു
കുവൈത്തിലെ പ്രശസ്തരായ  സാമൂഹ്യ പ്രവർത്തകരായ ശ്രീ ബാബു ഫ്രാൻസിസ് (ലോക സഭാഅംഗം) മുബാറക് കാമ്പ്രത് (വയനാട് അസോസിയേഷൻ പ്രസിഡന്റ്) ജോയ് നന്ദനം (പ്രശസ്ത കലാ സാംസ്കാരിക പ്രവർത്തകൻ  ) സുജാത ഹരിദാസ് (മലയാളി മാക്കോ ചെയർ പെർസൺ) എന്നിവർ കുവൈറ്റ് പ്രവാസികളുടെ വിഷയങ്ങളിൽ
 മുഖ്യ പ്രഭാഷണം നടത്തി.
വിശിഷ്ട അതിഥികൾ പൊതു പ്രവർത്തന രംഗത്ത് നടത്തിയിട്ടുള്ള   സ്തുത്യർഹമായ സേവനത്തിന്  പൊന്നാടയും ഫലകവും കൊടുത്ത് ആദരിച്ചു
പൂക്കളമിട്ട് ആർപ്പു വിളികളുടെയും താള മേള ഘോഷങ്ങളുടെയും  തലപൊലികളുടെയും അകമ്പടിയോടെ ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഉത്സവ ലഹരിയിൽ
മാവേലി മന്നനെ  സ്റ്റേജിലേക്ക് എതിരേറ്റു.
  ഗ്രൂപ്പ് അംഗങ്ങൾ  പാട്ട്, ഡാൻസ്, മറ്റു വിവിധ കലാ പരിപാടികൾ കാണികളുടെ കൈയടി നേടി. നൃത്തതി ഡാൻസ് ഗ്രൂപ്പിന്റെ രംഗപൂജ, തിരുവാതിര,  ഒപ്പന, കോൽക്കളി കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
 വിസ്മയ മ്യൂസിക് ബാൻഡ്  നേതൃത്വത്തിൽ നടത്തിയ
ഗാനമേളയും
വിഭവ സമൃദ്ധമായ ഓണസദ്യയും ഈദ് ഓണാഘോഷങ്ങൾക്ക് പകിട്ടേകി.
ഗ്രൂപ്പ് പ്രസിഡന്റ് ബിജു ഭവൻസ് സ്വാഗതവും അഡ്മിൻ ശ്രീമതി രേഷ്മ,  സദാനന്ദൻ നായർ,  സുബി, സാറ, അമ്മു എന്നിവർ  ആശംസകൾ സദസ്സിന്
നേർന്നു
മാവേലി ഏവർക്കും ഓണാശംസകൾ അർപ്പിച്ചു നടത്തിയ പ്രസംഗത്തിനു ശേഷം പ്രോഗ്രാം കോർഡിനേറ്റർസ് സാറ, സുബി, അമ്മു, റഫീഖ്, ഷിജു, ഷിജു തിരുവല്ല, റോയ്, ഷാജി എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു.
 ഗ്രൂപ്പ് അഡ്മിൻ ജ്യോതി കൃതജ്ഞത പറഞ്ഞു.