ഹവല്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചു

0
30

കുവൈറ്റ്‌ സിറ്റി : ഹവല്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചതായി ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു. സ്‌ഫോടനത്തിൽ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിലെ മതിൽ തകർന്നതുൾപ്പെടെ കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഹവല്ലി ഫയർ ബ്രിഗേഡ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.