ഹൃദയാഘാതം: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

ദുബായ്: കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടപ്പറമ്പ് റോഡ് തൂബ വാഴയില്‍ അബ്ദുൾ ഖാദർ (61) ആണ് മരിച്ചത്. ദുബായിൽ വാച്ച് കമ്പനിയായ അഹമ്മദ് സിദ്ദീഖ് ആൻഡ് സണ്‍സ് സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഉമൈസയാണ് ഭാര്യ. മാതാപിതാക്കൾ: കെ.ഹസൻ കുഞ്ഞിക്ക, നൂർജഹാൻ.

ഖബറടക്ക ചടങ്ങുകൾ ദുബായിൽ തന്നെ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയോടെ അൽഖൂസ് ഖബര്‍സ്ഥാനിൽ ഖബറടക്കം നടക്കുമെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ നസീർ വാടാനപ്പള്ളി അറിയിച്ചത്.