കുവൈറ്റ്: ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. എറണാകുളം ആലുവ സ്വദേശിയായ സനൂഫ് ( 32) ആണ് മരിച്ചത്. യുഎസ് ആർമി ക്യാംപിൽ സപ്ലൈ ടെക് ആയിരുന്നു. ഇവിടെ കെആർഎച്ച് ക്യാംപില്‍ വച്ചായിരുന്നു മരണം.
ആലുവ ആലങ്ങാട് മാളികംപീടിക കൂത്താട്ടുപ്പറമ്പത്ത് ഹനീഫ-റംല എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.