​മക​ളു​ടെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച ചാ​യ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച പി​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

​ഇടു​ക്കി: കുടുംബവഴക്കിനെ തുടർന്ന് മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച ചാ​യ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച പി​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി റോ​യി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
ക്രി​സ്മ​സി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി കു​ടും​ബ വ​ഴ​ക്കി​നി​ടെ മേ​ശ​പ്പു​റ​ത്ത് പാ​ത്ര​ത്തി​ലി​രു​ന്ന ചാ​യ ഇയാൾ പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ഇ​ട​ത് ചെ​വി​യി​ലും തോ​ളി​ലും കൈ​മു​ട്ടി​ലും പൊ​ള്ള​ലേ​റ്റു. സം​ഭ​വം മ​റ​ച്ചു വെ​യ്ക്കാ​നാ​യി​രു​ന്നു ആ​ദ്യം വീ​ട്ടു​കാ​രു​ടെ ശ്ര​മം.

പി​ന്നീ​ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വി​വ​രം അ​റി​യി​ച്ച​തോ​ടെ ചൈ​ൽ​ഡ് ലൈ​നി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ പ്ര​കാ​രം വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും മൊ​ഴി എ​ടു​ത്ത ശേ​ഷം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.