കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. വിളയാട്ടുകണ്ടിമുക്കിൽ പ്രവർത്തിക്കുന്ന ലീഗ് ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.






























