ഇറാഖിൽ നിന്ന് ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ എത്തിച്ച സ്ത്രീ കുവൈത്തിൽ പിടിയിൽ

0
81

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. കസ്റ്റംസ് അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സ്ത്രീയെ പിടികൂടിയത്. ബാ​ഗിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ അധികൃതർ കണ്ടുകെട്ടി. കൂടാതെ ഇറാഖിൽ നിന്നെത്തിയ ആ സ്ത്രീക്ക് കുവൈത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.