ഖിരാനിൽ ബോട്ടിൽ തീപിടുത്തം, രണ്ട് പേർക്ക് പരിക്ക്

0
7

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ ഖിരാൻ പ്രദേശത്ത് ബോട്ടിന് തീപിടിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഖിരാൻ പ്രദേശത്തെ അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതോടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.