താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. വെള്ളിയാഴ്ച്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. എന്നാല്‍ ഇതിനോടകം ആരും നാമ നിര്‍ദ്ദേശപത്രിക നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 24ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ 17 വര്‍ഷമായി ഇന്നസെന്‌റാണ് പ്രസിഡന്‌റ് സ്ഥാനത്ത് തുടരുന്നത്. ഇന്നസെന്‌റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചതോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നടന്‍ മമ്മൂട്ടിയും ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. അതെ സമയം പ്രസിഡന്‌റ് സ്ഥാനത്തേക്ക് മറ്റാരെങ്കിലും പത്രിക സമര്‍പ്പിച്ചാല്‍ താന്‍ പിന്‍മാറുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.