1200 കുപ്പി മദ്യവുമായി കുവെെറ്റിൽ പ്രവാസി പിടിയിലായി

കുവൈറ്റ് :1200 കുപ്പി മദ്യവുമായി പ്രവാസി കുവെെറ്റിൽ പിടിയില്‍. ജഹ്‌റയില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവാസി യുവാവിനെ മദ്യവുമായി പിടികൂടിയത്.രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബസിലായിരുന്നു ഇയാൾ മദ്യ വില്പന നടത്തിയിരുന്നത്. ബസില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. ഇയാളെ പ്രോസിക്യൂഷന് കൈമാറി.