ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. താഴെതട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയപരിപാടികൾ തുടരും. എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ കോവിഡ് വാക്സിന്‍ സൌജന്യമായി തുടരും. വാക്സിന് ആഗോള ടെന്‍റര്‍ വിളിച്ചത് ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നും നയപ്രഖ്യാപന പ്രസംഗത്തിിൽ പറയുന്നുു .സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ നയത്തിൽ മാറ്റം വരുത്തില്ലെന്നും പറഞ്ഞു . കോവിഡ് മരണ നിരക്ക് കുറച്ചുനിർത്താൻ സര്‍ക്കാറിന് കഴിഞ്ഞു.
കോവിഡ് ഒന്നാം ഘട്ടത്തിൽ 200 കോടി യുടെ പാക്കേജ് നടപ്പാക്കി. ആദ്യഘട്ടത്തിൽ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങൾക്ക് ലഭ്യമാക്കി. ജനങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സക്കായി കൊറോണ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കും”. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ സൗകര്യമൊരുക്കാനും നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.
A session of the Kerala Legislative Assembly underway in Thiruvanathapuram pic.twitter.com/QAaYUtMge2
— ANI (@ANI) May 28, 2021
വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിത്സ തുടരുന്നു.ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ഊണ് നൽകുന്നത് തുടരും.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ;
- അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം 50 ശതമാനം ഉയര്‍ത്തും
- നെല്ലുല്‍പാദനം വര്‍ധിപ്പിക്കാന്‍ ബ്ലോക്ക് തല സമിതികള്‍ രൂപീകരിക്കും
- പഞ്ചായത്തുകളില് ആംബുലന്‍സുകള്‍ അനുവദിക്കും
- കോവിഡ് രോഗികള്‍ക്കായി ഭേഷജം ആയുര്‍വേദ പദ്ധതി നടപ്പിലാക്കും
- പരിവര്ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സഹായം നല്‍കും കോവിഡ് പ്രതിരോധം:
- എസ്.സി.എസ്ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും
- ശബരിമല ഇടത്താവളം വികസനം കിഫ്-ബി വഴി പൂര്‍ത്തിയാക്കും
- റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ ആരംഭിക്കും
- കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും
- പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ഫയലിങ് നടപ്പിലാക്കും കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
- പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യം സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്
- വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കും കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള സംഭരണത്തിന് മുന്‍ഗണന നല്‍കും































