കുവൈത്തിലെ ഫിർദൗസിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് 8 കുട്ടികളടക്കം 16 പേരെ രക്ഷപ്പെടുത്തി

0
4

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഫിർദൗസിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് 8 കുട്ടികളടക്കം 16 പേരെ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ ബ്രിഗേഡിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം, വീടിൻറെ താഴെ നിലയിൽ നിന്ന് അഗ്നി പടർന്നു പിടിക്കുകയായിരുന്നു. വീടിനകത്ത് അകപ്പെട്ടവർ തന്നെയാണ് ഓപ്പറേഷൻ റൂമിൽ വിളിച്ച് തീപിടിത്ത വിവരം റിപ്പോർട്ട് ചെയ്തത്.തുടർന്ന് അർഡിയ, ജലീബ് അൽ-ഷുയ്ഖ് എന്നീ കേന്ദ്രങ്ങളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സാരമായ പരിക്കുകളൊന്നും കൂടാതെ ഏവരെയും രക്ഷപ്പെടുത്താൻ അഗ്നിശമനസേനാംഗങ്ങൾക്കായി.