നേരിട്ടുള്ള എഴുത്തുപരീക്ഷ എഴുതണമെങ്കിൽ വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിക്കുകയോ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം

0
7

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിട്ടുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 50000 കുട്ടികളിൽ 27000 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായി പാർലമെന്ററി ആരോഗ്യ സമിതി തലവൻ എംപി സാദൗൻ ഹമ്മദ് അറിയിച്ചു. ജൂൺ 9 നാണ് പരീക്ഷകൾ ആരംഭിക്കുക, പരീക്ഷ എഴുതാൻ അനുവദിക്കണം എങ്കിൽ കുട്ടികൾ ഒന്നുകിൽ വാക്സിൻ സ്വീകരിക്കുകയോ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുകയോ വേണം

ഇതിനു മുന്നോടിയായാണ് വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപായി പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.ഓരോ വിദ്യാഭ്യാസ ജില്ലയിലെയും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ പിസിആർ പരിശോധന സൗകര്യങ്ങൾ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.