klA ലെ പുതിയ ടവറിൽ ആധുനിക ആശയ വിനിമയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് DGCA കരാർ ഒപ്പുവച്ചു

0
7

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടവറിൽ ആശയവിനിമയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ സ്‌പെയിനിലെ ഇന്ദ്ര കമ്പനിയുമായി കരാർ ഒപ്പിട്ടു. 9.2 ദശലക്ഷം (30 ദശലക്ഷം യുഎസ് ഡോളർ) ദിനാർ ആണ് ഇതിന് ചിലവ് വരുക.

അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങൾ സ്ഥാപിച്ചു കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് DGCA പ്രോജക്ട് ആൻറ്പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ-ഒതൈബി പറഞ്ഞു.കരാർ 18 മാസത്തിനുള്ളിൽ നടപ്പാക്കും.