കുവൈത്ത് സിറ്റി: കടുത്ത ചൂടിനെ തുടർന്ന് ഉച്ചസമയത്ത് പുറം ജോലികൾ നടത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ മാനവവിഭവശേഷി മന്ത്രാലയം പരിശോധന കർശനമാക്കി. നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. 100 മുതൽ 200 ദിനാർ വരെ ഓരോ തൊഴിലാളിക്കും എന്ന രീതിയിലാണ് പിഴ ഈടാക്കുക. നിയമലംഘനത്തിൻ്റെ ഉത്തരവാദിത്വം തൊഴിലുടമകൾക്ക് ആയിരിക്കും.
ഉയർന്ന ചൂട് കാരണമാണ് വേനൽക്കാലത്ത് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ജോലി ചെയ്യുന്നത് പാം നിരോധിച്ചിരിക്കുന്നത്. ലംഘനങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ റിപ്പോർട്ടുചെയ്യാം.
– ജഹ്‌റ – തലസ്ഥാനം – 66646466
– ഹവല്ലി – ഫർവാനിയ – 66205229
– മുബാറക് അൽ കബീർ – 999,930
– അഹ്മദി – 66080612