കളിക്കളത്തിൽ വീണ ശേഷം ക്രിസ്ത്യൻ എറിക്സണ് ഹൃദയാഘാതമുണ്ടായി

0
5

യൂറോകപ്പ് മത്സരത്തിനിടെ ഡെൻമാർക്ക്‌ താരം ക്രിസ്ത്യൻ എറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ദൃശ്യത്തിന് സാക്ഷിയായ ഫുട്ബോൾ പ്രേമികളുടെ ശ്വാസം ഒരു നിമിഷത്തേക്കെങ്കിലും നിലച്ചുപോയിരിക്കാം. സംഭവത്തിൽ വിശദീകരണം നൽകുകയാണ് ഡെൻമാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസെൻ. ബോധം തിരിച്ചു കൊണ്ടുവരുന്നതിന് മുൻപായി എറിക്സണ് ഹൃദയാഘാതമുണ്ടായെന്നും അതിൽ അദ്ദേഹം പോയതാണെന്നും ബോസെൻ പറഞ്ഞു. “അവൻ പോയതായിരുന്നു. ബോധം തിരിച്ച് കൊണ്ട് വരൻ ഞങ്ങൾ ശ്രമിക്കുകയും അതിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞു. അവനെ നഷ്ടപ്പെടുന്നതിൽ ഞങ്ങൾ എത്ര അടുത്തായിരുന്നെന്നറിയില്ല? എന്നാലും ഒരു ഡിഫിബ്രില്ലഷന് ശേഷം ഞങ്ങൾക്ക് അവനെ തിരിച്ചു കിട്ടി. അത് വളരെ പെട്ടെന്നായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപായാണ് എറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. അദ്ദേഹത്തിന് .സി.പി.ആർ കൊടുത്തതിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എറിക്സന്റെ ആരോഗ്യനില തൃപ്തികരമെന്നറിഞ്ഞതിന് ശേഷം മത്സരം പുനരാരംഭിക്കുകയും ചെയ്തു

ഡെൻമാർക്ക്‌ ടീമംഗങ്ങൾ ഞായറാഴ്ച എറിക്സണുമായി സംസാരിച്ചെന്നും അദ്ദേഹത്തെ വീണ്ടും പുഞ്ചിരിച്ചു കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ടീം കോച്ച് കാസ്പെർ ഹിജുൽമാൻഡ് പറഞ്ഞു.