പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗരേഖയില്‍ തീരുമാനം ഇന്ന്, ലോക്ക്ഡൗൺ ഇളവുകൾ മേഖല തിരിച്ച്

0
5

കുവൈത്ത് സിറ്റി: സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗരേഖയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ ഇളവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ ലോക ഡൗൺ നിയന്ത്രണങ്ങൾ പതിനാറാം തീയതി വരെയാണ്. അതിനുശേഷം രോഗവ്യാപന തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരം തിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. പരിശോധനകൾ വ്യാപകമാക്കും. പുതിയ കാംപയിനിനെക്കുറിച്ചും ആലോചിക്കും. വീടുകളിലാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള സംവിധാനങ്ങളും നടപ്പാക്കും.അതേസമയം ഡെല്‍റ്റ വൈറസിന്റെ സാന്നിദ്ധ്യം തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍, ജാഗ്രത കൈവിടരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ് പിന്‍വലിച്ചാലും പെരുമാറ്റ ചട്ടങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.