കുവൈത്തിൽ കൊവിഡ് ഭേദമായവർക്കുള്ള രണ്ടാം ഡോസ് വാക്സിനേഷൻ ആരംഭിച്ചു

0
8

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരായിരുന്നവർക്ക് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് നൽകാൻ തുടങ്ങിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് സ്വീകരിക്കുകയും തുടർന്ന് കോവിഡ് ബാധിതരായി 90 ദിവസം പിന്നിട്ട വർക്കാണ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുക. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം വാക്സിൻ എടുക്കേണ്ടവർക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയതായും വക്താവ് വ്യക്തമാക്കി.