MEW- ന്റെ പുതിയ ഹോട്ട്‌ലൈൻ ‘153’ യുടെ പ്രവർത്തനങ്ങളെക്കുറിച്ച് മികച്ച പ്രതികരണം

0
121

കുവൈത്ത് സിറ്റി: ഉദ്ഘാടനം കഴിിഞ്ഞ് ആദ്യ ആഴ്ചയിൽ  തന്നെ കുവൈത്ത് ജലവൈദ്യുത മന്ത്രാലയത്തിൻ്റെ “153” കസ്റ്റമർ സർവീസ് കോൾ സെന്റർ സേവനങ്ങളെക്കുറിച്ച് മികച്ച പ്രതികരണംം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. മീറ്റർ റീഡിങ് , ബിൽ പെയ്മെൻറ് തുടങ്ങി പല ഇടപാടുകളും ഇതുവഴി സുഗമമാക്കാൻ സാധിച്ചതായി ഉപഭോക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു

സേവനങ്ങളുടെ ഇലക്ട്രോണിക് ഓട്ടോമേഷൻ വഴിയും ഇ-സേവന പ്രൊവിഷൻ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിലൂടെയും ഡിജിറ്റൽ പരിവർത്തനം നടത്തുക എന്ന ലക്ഷ്യം  അടിസ്ഥാനമാക്കിയാണ് മന്ത്രാലയം ഈ പദ്ധതി  നടപ്പാക്കിയതെന്ന് കസ്റ്റമർ സർവീസസ് വകുപ്പ് ഡയറക്ടർ ഫലാ അൽ മുത്തൈരി പറഞ്ഞു. വിവിധ ഉപഭോക്തൃ വിഭാഗങ്ങൾ‌ക്കുള്ള നടപടിക്രമങ്ങൾ‌ സുഗമമാക്കുന്നതിനും അവരുടെ വൈദ്യുതി, ജല ഇടപാടുകൾ‌ നേരിട്ടെത്താതെ പൂർ‌ത്തിയാക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

153 എന്ന നമ്പറിൽ വിളിച്ച് അതിൽ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇടപാടുകൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള സാഹചര്യമാണ് ഇത് ഒരുക്കുന്നത്.