ശ്രീലങ്കയിൽ നിന്നുള്ള 197 ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ മടങ്ങിയെത്തി

കുവൈത്ത് സിറ്റി: ശ്രീലങ്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈത്തിലെത്തി. ഗാർഹികതൊഴിലാളികളെ മടക്കി എത്തിക്കുന്നതിനുള്ള ബെൽ സലാമ് ഡോട്ട് കോം വഴി രജിസ്റ്റർ ചെയ്ത 197 തൊഴിലാളികളെയാണ് കുവൈത്തിൽ എത്തിച്ചത്. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് ശ്രീലങ്കയിലെ വിമാന കമ്പനികൾക്കും പ്രത്യേക ക്വാട്ട അനുവദിച്ചു നൽകാമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ നേരത്തെ അംഗീകരിച്ചിരുന്നു. ശ്രീലങ്കൻ എയർലൈൻസ്, കുവൈത്ത് എയർവെയ്സ് എന്ന വിമാനങ്ങളിൽ ആണ് തൊഴിലാളികളെ തിരിച്ച് കുവൈത്തിൽ എത്തിച്ചത്. അടുത്ത ഫെബ്രുവരി എട്ടാം തീയതി ശ്രീലങ്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ അടുത്ത സംഘം കുവൈത്തിൽ എത്തും.