‘2021ൽ ഞങ്ങൾ ബിജെപിയുടെ അന്ത്യകര്‍മ്മം ചെയ്യും’: മമതാ ബാനർജി

0
157
mamatha banerjee

കൊൽക്കത്ത: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബിജെപിയുടെ അന്ത്യകര്‍മ്മം നടത്തുമെന്ന് തൃണമുൽ കോൺഗ്രസ് നേതാവ് മമത ബാനർജി. ആം ആദ്മി തൂത്തുവാരിയ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടക്കം പോലും തികയ്ക്കാനാകാതെ ബിജെപി തകർന്നടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിടേണ്ടി വന്ന കനത്ത തിരിച്ചടികൾ ചൂണ്ടിക്കാട്ടി ദീദിയുടെ പ്രതികരണം.

‘എല്ലായിടത്തു നിന്നും ബിജെപി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബിജെപിയുടെ അന്ത്യകര്‍മ്മം ചെയ്യും. ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാനി ആണി അടിക്കുന്നത് പശ്ചിമ ബംഗാൾ ആയിരുക്കും’ മമത വ്യക്തമാക്കി. ബാങ്കുറയിൽ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ തൃണമൂൽ അധ്യക്ഷ ആഞ്ഞടിച്ചത്.

ഡൽഹി തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയത്തോടെ ഭരണത്തുടർച്ച നേടിയ കെജ്രിവാളിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാനും മമത മറന്നില്ല.