കുവൈത്ത്സിറ്റി: 2021 മാർച്ച് ആദ്യത്തോടെ കുവൈത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് എത്തിക്കും .ഓൺലൈൻ ക്ലാസ്സുകളും മുൻപത്തെ പോലെ സാധാരണ ക്ലാസുകളും ഉൾപ്പെടുത്തിയുള്ള പ്രവർത്തന പദ്ധതിയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് അനുബന്ധ വകുപ്പുകളും ചേർന്ന് തയ്യാറാക്കുന്നത്. ഇതിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ അടുത്ത ദിവസം തന്നെ ഇരു മന്ത്രാലയങ്ങളും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. പല ക്ലാസുകളിലായി നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ പരിഗണിച്ച് മാത്രമേ വിഷയത്തിൽ തീരുമാനം എടുക്കുകയുള്ളൂ.
എല്ലാവർക്കും വാക്സിൻ ലഭ്യമാക്കിയ ശേഷം 3 ഘട്ടങ്ങളായി സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുമെന്നാണ്പ്ര തീക്ഷിക്കപ്പെടുന്നത്. ഇത് നടപ്പാക്കുന്നതിനാവശ്യമായ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഉസാമ അൽ സുൽത്താനെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിങ്ങ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സീദ് ചുമതലപ്പെടുത്തിയിരുന്നു