285 പുതിയ കൊറോണ കേസുകൾ

കുവൈത്ത് സിറ്റി:കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 285 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 150584 ആയി. 2 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 260 പേർ രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.