കുവൈത്ത് സിറ്റി : കുവൈത്തിൽ 24 മണിക്കൂറിനിടെ 294 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 145789 ആയി. 310 പേർ ഇന്ന് രോഗ മുക്തി നേടി.ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 141569 ആയി.കുവൈത്തിൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസം ആയിരുന്നു ഇന്ന്. കോവിഡ് മൂലം 910 പേർക്കാണ് ഇതുവരെ വരെ ജീവൻ നഷ്ടമായത് .