ബ്രിട്ടണിൽ അകപ്പെട്ടുപോയ സ്വദേശികളെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപാനത്തിനെതിരെ മുൻകരുതലെന്നോണം ഏർപ്പെടുത്തിയ യാത്രാ നിരോധനം മൂലം ബ്രിട്ടണിൽ അകപ്പെട്ടുപോയ സ്വദേശികളെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും കുവൈത്തിലെത്തി. പൗരന്മാരും അവരുടെ അടുത്ത ബന്ധുക്കളുമാണ് ബ്രിട്ടനിൽ നിന്നും നേരിട്ട് കുവൈത്തിലേക്കുള്ള കുവൈത്ത് എയർവെയ്സ് വിമാനത്തിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ വച്ച് കോവിഡ് പരിശോധന അടക്കമുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം യാത്രക്കാരെ ക്വാറൻ്റയിനിൽ പ്രവേശിപ്പിക്കും. ബ്രിട്ടനിൽ പുതിയ ഇനം കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വരുന്ന ജനുവരി 6 മുതൽ കുവൈത്തിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ നിർത്തിവെക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു