3 ഘട്ടങ്ങളായി സ്കൂൾ പ്രവർത്തനം പൂർവ്വസ്ഥിതിയിലെത്തിക്കും

കുവൈത്ത്സിറ്റി: കോവിഡ് വാക്‌സിനേഷനു ശേഷം കുവൈത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുക 3 ഘട്ടങ്ങളായി.ഇത് നടപ്പാക്കുന്നതിനാവശ്യമായ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഉസാമ അൽ സുൽത്താനെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിങ്ങ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സീദ് ചുമതലപ്പെടുത്തി.
അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച ശേഷമേ ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.