540 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന. 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 540 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 152978 ആയി. 224 പേർ ഇന്ന് രോഗ മുക്തരായി . ഇന്ന് കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.