ഐ എൻ എസ് ഷാർദുൽ 8000 ഓക്സിജൻ സിലിണ്ടറുകൾ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് എത്തിക്കും

0
8

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള മെഡിക്കൽ സഹായങ്ങൾ തുടരുന്നു. കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള ആരോഗ്യ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി നാവികസേന കപ്പലായ ഐഎൻഎസ് ഷാർദുൽ കുവൈത്തിലെത്തി. 8000 ഓക്സിജൻ സിലിണ്ടറുകളാണ് കൊണ്ടുപോകുന്നത്. സ്കൂളിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് നാവിക സേന ഉദ്യോഗസ്ഥരുമായി സംവദിച്ചു.

കുവൈത്ത് പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ക്ക് യൂസഫ് അബ്ദുല്ല അൽ സബാഹ്, ഇന്‍ഡസ്ട്രി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ കരീം അല്‍ താരി എന്നിവരും ഷുവൈഖ് തുറമുഖത്ത് വച്ച് ഐഎന്‍സ് ഷാര്‍ദുലിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു