പി.പി.എഫ് കുവൈറ്റ് “എലവേറ്റ് 2025”, മെയ് 16ന്

0
234

കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം, പി.പിഎഫ് കുവൈറ്റ് ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന “എലവേറ്റ് 2025”, മെയ് 16 വെള്ളിയാഴ്ച്ച ആസ്പയർ ബൈലിഗ്വൽ സ്‌കൂളിൽ വെച്ച് നടക്കും. വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ, “Examplify”- പരീക്ഷകളെ സംബന്ധിച്ചുള്ള സെമിനാർ, റുബിക്സ് ക്യൂബ് മത്സരം, പ്രോജക്ട് പ്രസന്റേഷൻ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി ഓരുക്കിയിട്ടുണ്ട്‌. വിവിധ സ്‌കൂളുകളിൽ നിന്നായി 60 ടീമുകളാണ് പ്രോജക്റ്റ് മത്സരത്തിൽ പങ്കെടുക്കുക. സെമിനാറുകളിൽ പങ്കെടുക്കുന്നതിനും, റുബിക്സ് ക്യൂബ് മത്സരത്തിൽ പങ്കെടുക്കുന്നതിനുമായുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മെയ് 16ന് രാവിലെ 9.30ന് പ്രോജക്ട് പ്രസന്റേഷൻ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് സെമിനാറുകളും, റുബിക്സ് മത്സരവും നടക്കും. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രോജക്ടുകൾ കാണുന്നതിനും 2 മണി മുതൽ അവസരം ഒരുക്കിയിട്ടുണ്ട്. സെമിനാറുകളിൽ പങ്കെടുക്കുന്നതിനും, റുബിക്സ് ക്യൂബ് മത്സരത്തിൽ പങ്കെടുക്കുന്നതിനുമായി ppfkuwait.org എന്ന വെബ്‌സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97201260 എന്ന നമ്പറിൽ ബന്ധപ്പെടുക.