കുവൈത്ത് സിറ്റി: കുവൈറ്റ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് നിസാർ തങ്ങളുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ജില്ലാ സെക്രട്ടറി ബഷീർ തെങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റഫീക്ക് മുടപ്പക്കാട് സ്വാഗതം ആശംസിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി, ജില്ലാ ട്രഷറർ അബ്ദുൾ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് ആബിദ് തോട്ടര, നിഷാബ് തങ്ങൾ, നാസർ ഒറ്റപ്പാലം, സകീർ ആലൂർ, മുഹമ്മദാലി കരിപ്പമണ്ണ എന്നിവർ പി.എ തങ്ങളുടെ സ്മരണകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു . ജില്ലാ ഭാരവഹികളായ സൈതലവി തൊട്ടാശ്ശേരി, സകീർ പുതുനഗരം, നിസാർ പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുലൈമാൻ ഒറ്റപ്പാലം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Home Kuwait Associations കുവൈറ്റ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു

































