അമേരിക്ക – ഇറാൻ സംഘർഷം;ഏത് സാഹചര്യവും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് കുവെെറ്റ്

0
12

കുവെെറ്റ്: നിലവിലെ ഇറാൻ – അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് കുവൈറ്റ്‌ . ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുവൈറ്റ്‌ വിദേശകാര്യ മന്ത്രി അമേരിക്കൻ, ബ്രിട്ടീഷ് അംബാസിഡർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടർന്നാണ് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈറ്റ്‌ സജ്ജമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേയ്ക്ക് നയിക്കുമോ എന്ന സന്ദേഹത്തിനിടയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

കുവെെറ്റ് സർക്കാറും,സൈന്യവും എല്ലാവിധ മുൻ കരുതലുകളും എടുത്തിട്ടുണ്ട്.ഇതിനായി ആറ് മാസത്തേക്കുള്ള മരുന്നുകളും ഭക്ഷണവും കരുതിയിട്ടുണ്ടെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. മാത്രമല്ല യുദ്ധം ഉൾപ്പെടെ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.