ഇറാഖി അധിനിവേശത്തെ ജീവൻ കൊടുത്ത് പ്രതിരോധിച്ചവർക്ക് ആദരം അർപ്പിച്ച് അമീർ

കുവൈത്ത് സിറ്റി :ഇറാഖ് അധിനിവേശത്തെ സ്വന്തം ജീവൻ കൊടുത്ത് പ്രതിരോധിച്ച ധീര രക്തസാക്ഷികളുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച് കുവൈത്ത് അമീർ ഷേയ്ക്ക് നവാഫ് അൽ-അഹമ്മദ് അൽ സബാഹ് . ജീവത്യാഗത്തിൽ കടുത്ത ദുഖം രേഖപ്പെടുത്തിയ അമീർ , അവരുടെ രക്ത സ്വാക്ഷിത്വവും സ്വദേശത്തെ സംരക്ഷിക്കാനുള്ള ധീരമായ നടപടിയെയും കുവൈറ്റിന് വേണ്ടി അവരുടെ രക്തം ചിന്തലിനെയും ഓർത്തെടുത്തു. രക്തസാക്ഷികളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ച അമീർ , അവരുടെ കുടുംബാഗം കൾക്ക് ക്ഷമയും താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കുകയും ചെയ്തു. കിരീടാവകാശി ഷേയ്ക്ക് മിഷാൽ അൽ-അഹമ്മദ് അൽ-ജബാർ അൽ സബാഹ അയച്ച അനുശോചന സന്ദേശത്തിൽ നിരാശ്രയരായ കുടുംബത്തിന് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതായി അറിയിച്ചു.