മലപ്പുറം:മലപ്പുറത്ത് ഭാര്യയെയും അമ്മായിയെയും മർദ്ദിച്ച പോലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സദക്കത്തുള്ളയാണ് പ്രതി. ഭാര്യയുടെ പരാതിയനുസരിച്ച് വാഴക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദ്ദനത്തിൽ അമ്മായിയുടെ കൈയിൽ ഗുരുതരമായ പരിക്കുണ്ടായി. ആക്രമണത്തിൽ ഭാര്യ റുക്സാനയുടെ വിരലെല്ല് പൊട്ടി. ഭാര്യയുടെ മാതാപിതാക്കളെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട് . സംഭവത്തിൽ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സിപിഒക്കെതിരെ കേസെടുത്തത്.