വിവാദത്തെ തുടർന്ന് കുവൈത്ത് പരസ്യ ബോർഡ് നീക്കം ചെയ്തു

കുവൈത്ത് സിറ്റി: കുവൈറ്റ് റോഡിന് സമീപത്തായി സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു. ഇതിൽ എഴുതിയിരുന്ന വാചകങ്ങൾ ചൊല്ലി വിവാദം ഉടലെടുത്തത് സാഹചര്യത്തിലായിരുന്നു ഇത്. “ഞാൻ ക്ഷമ ചോദിക്കുന്നു, നിങ്ങൾ എന്റെ ക്ഷമാപണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇത് ആര് സ്ഥാപിച്ചു എന്നത് സംബന്ധിച്ചും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു.  പുതിയ വിഭവത്തിന്റെ പരസ്യത്തിനായി പ്രാദേശിക റെസ്റ്റോറന്റ് പ്രസിദ്ധീകരിച്ചതാണ് ഇത് എന്ന് പിന്നീട് വ്യക്തമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.