ആന്ധ്രാപ്രദേശ് :എൻ. ചന്ദ്രബാബു നായിഡു 500 രൂപയും അതിൽ കൂടുതൽ മൂല്യമുള്ള കറൻസി നോട്ടുകളും പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുh. കറൻസി പിൻവലിക്കുന്നത് അഴിമതി തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കാനും ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്തു.
വൈഎസ്ആർ കടപ്പ ജില്ലയിൽ നടന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) മൂന്ന് ദിവസത്തെ മഹാനാട് സഭയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 500, 1,000, 2,000 രൂപ നോട്ടുകൾ പിൻവലിക്കണമെന്നും ഡിജിറ്റൽ ഇടപാടുകൾ ഊർജ്ജിതമാക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡിജിറ്റൽ കറൻസി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ,ഞാൻ അദ്ദേഹത്തോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു 500, 1,000, 2,000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുക. ഡിജിറ്റൽ കറൻസി സാധ്യമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് അഴിമതി കാര്യങ്ങളിൽ എളുപ്പത്തിൽ തടയാൻ സഹായിക്കും,എന്ന് മുഖ്യമന്ത്രി പറഞ്ഞു.






























