ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറഡയറക്ടറേറ്റ കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു സെഷൻസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്.കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്. ഒക്ടോബർ 29-ന് അറസ്റ്റിലായ ബിനീഷിനെതിരേ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇതു തടയാൻ കൂടിയാണ് എൻഫോഴ്സ്മെന്റ് നടപടി.
നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണു ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരേ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.ലഹരിമരുന്നു കേസിൽ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരേ ഇഡി കേസെടുത്തത്.