കുവൈറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം ഒക്ടോബർ 17ന് നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ സന്ദർശനത്തിന് കേന്ദ്ര അനുമതി ലഭിച്ചില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതൊക്കെ പാടെ തള്ളി കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. ഒക്ടോബർ 16ന് മുഖ്യമന്ത്രി ബഹ്റൈനിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിയതി മാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് വൈകീട്ട് എഴിന് നടത്തുമെന്ന് സംഘാടന സമിതി ചെയർമാൻ പി.വി. രാധാകൃഷ്‌ണപ്പിള്ള അറിയിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പരിപാടികളുടെ കാര്യങ്ങളിൽ മാറ്റമില്ല.






























