ചിമ്പുവിന്റെ സഹോദരൻ കുരലരശൻ വിവാഹിതനായി

 

തെന്നിന്ത്യൻ സിനിമാതാരം ചിമ്പുവിന്റെ സഹോദരനും സംഗീതസംവിധായകനുമായ കുരലരശൻ വിവാഹിതനായി. ചെന്നൈ സ്വദേശിയായ നബീലയാണ് വധു.

മുസ്‌ലിം മതാചാരപ്രകാരം ആയിരുന്നു വിവാഹം. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിമ്പു സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരുന്നു