കൊച്ചി: കൊച്ചിയിൽ സിനിമ നടിക്കെതിരെ വീണ്ടും അക്രമം. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് രണ്ട് യുവാക്കൾ തന്നെ അപമാനിച്ചതായാണ് പ്രമുഖ യുവനടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കുടുംബത്തിനൊപ്പം ഒപ്പം പുറത്തു പോയപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് ച്ച നടിയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ,
”ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് ഞാൻ സംശയിച്ചു. എൻറെ സഹോദരി എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു. അവൾ എനിക്കരികിൽ വന്നു കുഴപ്പം ഒന്നും പറ്റിയില്ലല്ലോ എന്ന് ചോദിച്ചു. ഞാൻ പ്രതീക്ഷിക്കാത്ത ഒരുകാര്യം സംഭവിക്കുതിൻറെ ഞെട്ടലായിരുന്നു. ഞാൻ അവർക്ക് അരികിലേക്ക് നടന്നു ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്നു നടിച്ചു. എനിക്ക് മനസ്സിലായി എന്ന് അവർ അറിയണം എന്നു കരുതി അങ്ങനെ ചെയ്തത്. പിന്നീട് പണമടയ്ക്കാൻ കൗണ്ടറിൽ നിൽക്കുന്ന സമയത്ത് അവർ അടുത്തു വന്ന് സംസാരിക്കാൻ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവർ എന്നോട് സംസാരിക്കാൻ ധൈര്യം കാണിച്ചു ഞാൻ ഇതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവർക്ക് അറിയേണ്ടത്. എന്നാൽ ഞങ്ങൾ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാൻ പറയുകയും ചെയ്തു എൻറെ അമ്മ ഞങ്ങൾ കരയിലേക്ക് വന്നപ്പോൾ അവർ അവിടെ നിന്ന് പോയി”
ഇതാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുറച്ചുനാൾ മുൻപ് മുമ്പ് മറ്റൊരു പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടിരുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രമുഖ നടൻ ഉൾപ്പെടെ പ്രതിയായിരുന്നു.