കോവിഡ് 19: സൗദിയിൽ ആദ്യമരണം; 205 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

0
20

റിയാദ്: സൗദിയിൽ ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. അസുഖം ബാധിച്ച് ചികിത്സയിലിരുന്ന അഫ്ഗാൻ സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്ത് ഇന്ന് 205 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 767 ആയി. ഗൾഫ് രാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം ഏഴ് മണി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയാണ് കർഫ്യു. കർഫ്യുനിയമ ലംഘനം നടത്തിയാൽ 10000 റിയാൽ പിഴ ഒടുക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.