കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ പ്രവാസിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തി. ഈജിപ്ത് സ്വദേശിയായ യുവാവിൻ്റെ മൃതദേഹമാണ് അയാൾ താമസിച്ചിരുന്ന അപ്പാർട്ട്മൻ്റിൽ കണ്ടെത്തിയത്. കൺട്രോൾറൂമിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അഹ്മദി സുരക്ഷാ ഡയറക്ടറേറ്റിൽ നിന്നുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ഉദ്യോഗസ്ഥ്ർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്നുള്ള അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു.