പ്ലാസ്റ്റിക് സർജനെ സ്ത്രീ പീഡനക്കേസിൽ കുറ്റവിമുക്തനാക്കി

കുവൈത്ത് സിറ്റി: ക്ലിനിക്കിൽ വച്ച് സ്ത്രീ രോഗിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രശസ്ത പ്ലാസ്റ്റിക് സർജനെ കോടതി കുറ്റവിമുക്തനാക്കി. ജഡ്ജി സുൽത്താൻ ബർസ്‌ലിയുടെ നേതൃത്വത്തിലുള്ള കോടതി പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയാണ് കേസിൽ ഡോക്ടറെ വെറുതെ വിട്ടത്. കേസിൽ പ്രതിക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി റദ്ധ് ചെയ്താണ് അപ്പീൽ കോടതി പ്രതിക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്. പ്രതി കോടതിയിൽ താൻ നിരപരാധി ആണെന്ന് ആവർത്തിച്ചു. ആരോപണം കരുതിക്കൂട്ടി കെട്ടിച്ചമച്ചതാണെന്നും കോടതിയിൽ സമർപ്പിച്ച ക്ലിനിക്കിലെ വീഡിയോ ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും പ്രതിഭാഗം വാദിച്ചു.ഇത് അംഗീകരിച്ചാണ് കോടതി ഡോക്ടറെ കുറ്റവിമുക്തനാക്കിയത്.